അരുവിക്കരയില്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 15.4 ശതമാനം പോളിംഗ്

vote-indiaAFP1
അരുവിക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ രണ്ടു മണിക്കൂറില്‍ 15.4 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യമണിക്കൂറില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയത്.പോളിംഗ് ആരംഭിച്ച ഏഴു മണിക്കുതന്നെ ഒട്ടു മിക്കബൂത്തുകളിലും വോട്ടുചെയ്യാനുള്ളവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. വോട്ട് ചെയ്യാന്‍ ബൂത്തുകൡ നിരവധിപേരുടെ നീണ്ട നിരയുണ്ട്. ആര്യനാട് -16.2, കുറ്റിച്ചല്‍ – 10.5 അരുവിക്കര – 14.7, പൂവച്ചല്‍ 15.7, തോളിക്കോട് 14.6, വിതുര 16.4, ഉഴമലയ്ക്കല്‍ 15 ശതമാനം എന്ന നിലയിലാണ് വിവിധ പഞ്ചായത്തുകളിലെ പോളിംഗ്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close