ബോളിവുഡ് നടി ആശാ പരേഖ് പത്മ ഭൂഷണിനായി തന്നെ സമീപിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

nitin-gadkari-asha-parekh
പത്മ ഭൂഷണ്‍ അവാര്‍ഡിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായി ബോളിവുഡ് നടി ആശാ പരേഖ് തന്നെ സമീപിച്ചെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് 1970കള്‍ വരെ ബോളിവുഡില്‍ തിളങ്ങി നിന്ന നടിക്കെതിരെ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. 1992ല്‍ പത്മശ്രീ പുരസ്‌ക്കാരം നേടിയിരിക്കെയാണ് മറ്റൊരു പുരസ്‌ക്കാരത്തിനായി ഇവര്‍ വീണ്ടും തന്നെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ 12ാം നിലയിലേക്ക് കോണിപ്പടി കയറി അവരെത്തി. തീര്‍ത്തും അപഹാസ്യമായാണ് തനിക്കത് അനുഭവപ്പെട്ടത്. ഗഡ്കരി പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താന്‍ താന്‍ പത്മ ഭൂഷണ് അര്‍ഹയാണെന്ന് അവര്‍ തന്നോട് പറഞ്ഞതായും നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close