ആഷിഖ് അബുവും ,ജയസുര്യയും യുഎ ഇ എക്സ്ചേഞ്ചിന് വേണ്ടി നിയമങ്ങള്‍ തെറ്റിക്കുന്നു.

uae

യു എ ഇ എക്സ്ചേഞ്ചിന് വേണ്ടി ആഷിഖ് അബു തയ്യാറാക്കുന്നതായി കാണിച്ച് അദ്ധേഹത്തിന്റെ തന്നെ ഫേസ്ബുക്ക്‌ പേജിലും ,യു ടുബിലും അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കാണുമ്പോള്‍ ആണ് ഇതു മനസ്സിലാകുക. ജയസൂര്യയും ,ഫഹദ് ഫാസിലിനെയും അണിനിരത്തിയാണ് ഈ പരസ്യചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇതില്‍ ഒന്നില്‍ ആണ് ജയസുര്യ, മൊബൈല്‍ ഫോണില്‍ സംസാരിച്ച് കാര്‍ ഓടിക്കുന്നത്. യു എ ഇ യില്‍ ആയാലും ,ഇന്ത്യയില്‍ ആയാലും ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹം ആണ്. മാത്രമല്ല ഇതൊരു പരസ്യ ചിത്രം ആയതു കൊണ്ട് തന്നെ ചെറുപ്പക്കാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കാനും ഇടയാക്കും. 

സമകാലീന സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ആള്‍ എന്നാ നിലയില്‍ ആഷിഖ് അബുവും  നടന്‍ ജയസൂര്യയും , ഇതിന്റെ അണിയറ പ്രവര്‍ത്തകരും കൂടുതല്‍ ശ്രധിക്കെണ്ടിയിരുന്നു.

മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് മാത്രം 2014 ജനുവരി മുതല്‍ നവംബര്‍ മാസം വരെ ദുബായ് പോലീസെ  ഇഷ്യൂ ചെയ്തത് 40957 ഫൈന്‍ ആണ് . ഇക്കാലത്ത് മാത്രം 111 അപകടങ്ങളിലായി 6 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ദുബായ് പോലീസ് വ്യക്തമാക്കുന്നു.

വീഡിയോ ലിങ്ക് :https://youtu.be/EMV0JlFig1Q

ഏതു തരത്തില്‍ ചിത്രീകരിച്ചാലും വീഡിയോയില്‍ വാഹനം ഓടിക്കൊണ്ടിരിക്കുന്നതും ,മൊബൈലില്‍ ആ സമയം സംസാരിക്കുന്നതും വ്യക്തമാണ്.

ഇതില്‍ ഇനി പ്രതികരിക്കേണ്ടത് ഈ വാര്‍ത്ത വായിക്കുന്ന ജനം ആണ്.

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close