ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് അമേരിക്കന്‍ സ്ഥാനപതിയാകും

ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥാനപതിയായ റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്‌ലി ടെല്ലിസിന്റെ നിയമനം.

ashley-tellis

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സീനിയര്‍ അഡൈ്വസര്‍, യുഎസ് സുരക്ഷാ കൗണ്‍സിലില്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ് സീനിയര്‍ ഡയറക്ടര്‍ എന്നീ പദവികളിലും ടെല്ലിസ് മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈയിലാണ് ആഷ്‌ലി ടെല്ലിസിന്റെ ജനനം. ഇന്തോ-അമേരിക്ക ആണവ കരാറിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് 55 കാരനായ ടെല്ലിസ്.  നിലവില്‍ അദ്ദേഹം കാര്‍നെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ എന്ന സമാധാന സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.

ഇന്ത്യന്‍ വംശജനായ ആദ്യ അമേരിക്കന്‍ അംബാസിഡറായിരുന്നു റിച്ചാര്‍ഡ് വെര്‍മ. ഒബാമയുടെ വിശ്വസ്തനായ വെര്‍മ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെയാണ് ചുമതല ഒഴിയുന്നത്. അദ്ദേഹം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Show More

Related Articles

Close
Close