സനിലേഷ് ശിവന്റെ രചനയില്‍ വക്കീലായി ആസിഫ് അലി; ‘കക്ഷി; അമ്മിണിപ്പിള്ള ‘ വരുന്നു

സനിലേഷ് ശിവന്റെ രചനയില്‍ വക്കീലായി ആസിഫ് അലി വേഷമിടുന്നു. പുതിയ ചിത്രമായ കക്ഷി; അമ്മിണിപ്പിള്ളയിലാണ് ആസിഫ് അലി ഇതാദ്യമായി വക്കീല്‍ വേഷമിടുന്നത്. ആസിഫ് തന്നെയാണ്‌ ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയുന്ന സിനിമ നിര്‍മ്മിക്കുന്നത് റിജു രാജനാണ്.

ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യഥാര്‍ത്ഥ ജീവിതത്തില്‍ സാധിക്കാത്ത നിരവധി വേഷങ്ങള്‍ ഒരു നടന് അവതരിപ്പിക്കുന്നതിന് സാധിക്കും. ഇത് നടന് ലഭിച്ചിരിക്കുന്ന ഭാഗ്യമാണ്. അഭിഭാഷകനായി വേഷമിടുന്ന കാര്യം ഏറെകാലമായി ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ സ്വപ്നം സഫലമാകുന്നു.

സാറ ഫിലിംസിന്റെ ബാനറില്‍ ദിന്‍ജിത് അയ്യാദന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഞാന്‍ ഇനി അഭിനയിക്കുന്നത്..

സിനിമയുടെ പേര് ..
O.P.160 / 18
കക്ഷി: അമ്മിനി പിള്ള

Show More

Related Articles

Close
Close