ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി- വീണ്ടും പോര്‌

athirapily

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെച്ചൊല്ലി സിപിഎം സിപിഐ പോര്‌ വീണ്ടും മുറുകുന്നു. പദ്ധതിയെ അനുകൂലിച്ച പിണറായി വിജയനെ എതിര്‍ത്ത്‌ സിപിഐ രംഗത്തെത്തി. പദ്ധതി സംസ്‌ഥാനത്ത്‌ നടപ്പാക്കേണ്ടത്‌ തന്നെയാണ്‌ പിണറായി വിജയന്‍ പറഞ്ഞതിന്‌ പിന്നാലെ പദ്ധതി വലിയ പാരിസ്‌ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന സിപിഐയുടെ അഭിപ്രായം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ്‌ വി.എസ്‌. സുനില്‍ കുമാര്‍ എംഎല്‍എ പ്രതികരിച്ചു.

നവകേരളാ മാര്‍ച്ച്‌ ചാലക്കുടിയില്‍ എത്തിയപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കുന്ന നിലപാട്‌ പിണറായി വ്യക്‌തമാക്കിയത്‌.പദ്ധതി പരിസ്‌ഥിതിക്കോ വെള്ളച്ചാട്ടത്തിനോ ദോഷം സംഭവിക്കില്ലെന്നും പദ്ധതിയിലെ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ നിര്‍ഭാഗ്യകരമാണെന്നും പിണറായി പറഞ്ഞു.

ഇതിന്‌ പിന്നാലെ പദ്ധതി വേണ്ടെന്ന സിപിഐ നിലപാടില്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്‌ വി.എസ്‌. സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ മാത്രമല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌. കേന്ദ്രാനുമതി വേണം. പദ്ധതിയോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ തന്നെയാണ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സിപിഐ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close