അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ പിടിയില്‍

mmr-webഅറ്റ്‌ലസ് ജ്യൂലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ അറസ്റ്റില്‍. ഓഗസ്റ്റ് 23ന് രാമചന്ദ്രനേയും മകളേയും വിവിധ പരാതികളില്‍ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് എടുത്തെന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രം പറയുന്നത്. സ്വര്‍ണ്ണ ഇടപാടുകാരുടേയും ബാങ്കുകളുടേയും പരാതികളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനേയും മകളേയും പോലീസ് പിടികൂടിയത്.
രാമചന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ദുബായ് പോലീസ്. അതുകൊണ്ട് തന്നെ അറ്റ്‌ലസ് ജ്യൂലറിയിലെ ജീവനക്കാര്‍ക്ക് പോലും ഇക്കാര്യം അറിയാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അറ്റ്‌ലസ് രാമചന്ദ്രനെ കാണാനില്ലെന്ന് വ്യക്തമായത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വച്ച് ഓഫായിരുന്നു.ഗള്‍ഫില്‍ 1000 കോടി രൂപയുടെ ബാങ്ക് വായ്പ എടുത്ത് മലയാളി ജൂവലറി ഉടമ മുങ്ങിയെന്ന വാര്‍ത്തകള്‍ പരന്നതോടെ ഗള്‍ഫിലെ മലയാളി വ്യവസായികള്‍ കടുത്ത ആശങ്കയിലായിരുന്നു. യുഎഇ ഗവണ്മെന്റിനേയും സെന്‍ട്രല്‍ ബാങ്കിനേയും ഒരുപോലെ കബളിപ്പിച്ച് ജൂവലറി ഉടമ നാടുവിട്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നതോടെ ഗള്‍ഫിലെ ബാങ്കുകള്‍ ഇന്ത്യക്കാരുടെ വായ്പ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബാങ്കുകളുടെ പരാതിയില്‍ അറ്റ്‌ലസ് രാമചന്ദ്രനെ പൊലീസ് പിടികൂടിയെന്നാണ് നിഗമനം. രാമചന്ദ്രനേയും മകളേയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
ഗള്‍ഫിലെ 15 ഓളം ബാങ്കുകളില്‍ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിര്‍ഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വര്‍ഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പം 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായില്‍ ഉണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close