മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; കടകളും വാഹനങ്ങളും ചവിട്ടി തകര്‍ത്തു

മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ്, മൂന്നു വ്യാപാര സ്ഥാപനങ്ങള്‍, കാറുകള്‍ എന്നിവ തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം.  സഞ്ചാരികളുടെ വാഹനമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇവിടെയെത്തിയ തിരുവനന്തപുരം പാങ്ങോട് സ്വദേശികളായ സഞ്ചാരികളുടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്ററില്‍ കാട്ടാനക്കൂട്ടം ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ തകരുകയായിരുന്നു.

കാട്ടാനക്കൂട്ടം വരുന്ന സമയത്ത് കാറിന്നുള്ളില്‍ രണ്ടു പേര്‍ ഉറങ്ങുന്നുണ്ടായിരുന്നു. ആന വരുന്ന ശബ്ദംകേട്ട് ഇരുവരും ഉണര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയോടി. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് തകര്‍ത്ത ശേഷം കാട്ടാനക്കൂട്ടം സമീപത്തുണ്ടായിരുന്ന തേയില വില്‍ക്കുന്ന കടയും പലചരക്ക് കടയും കോഴിക്കടയും തകര്‍ക്കുകയായിരുന്നു.

അതിരാവിലെ ഒന്നിന് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം കടയ്ക്കുള്ളില്‍ സാധനങ്ങളെല്ലാം വലിച്ചു പുറത്തിട്ടു.

Show More

Related Articles

Close
Close