അട്ടപ്പാടിയില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ വെടിവയ്പ്

10559709_686178901469169_6477116501624519055_n ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് ഭീഷണി. അട്ടപ്പാടിയില്‍ പോലീസും മാവോയിസ്റ്റും തമ്മില്‍ വെടിവയ്പുണ്ടായി. കടുകുമണ്ണയിൽ വനത്തില്‍ തെരച്ചിലിനെത്തിയ പൊലീസിനുനേരേ മാവോയിസ്റ്റ് സംഘം വെടിവയ്ക്കുകയായിരുന്നു. പോലീസ് തിരികെ ഏഴു റൗണ്ട് വെടിയുതിര്‍ത്തു. പൊലീസുകാര്‍ക്കു പരുക്കില്ലെങ്കിലും മാവോയിസ്റ്റുകളില്‍ ഒരാള്‍ക്കു പരുക്കേറ്റെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം.
കടുകുമണ്ണ ഊര് ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് തണ്ടര്‍ബോള്‍ട്ടുമായി ചേര്‍ന്ന് പൊലീസിന്‍റെ മാവോയിസ്റ്റ് നിരീക്ഷണം നടന്നുവരുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കൂടുതൽ പോലീസ് സേനയെ സംഭവസ്ഥലത്തേക്ക് അയച്ചു. ഏറ്റുമുട്ടൽ സർക്കാർ ഗൗരവത്തിലെടുത്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മാവോയിസ്റ്റ് ലഘുലേഖകൾ അടങ്ങുന്ന മൂന്നു ബാഗുകള്‍ ഇവിടെ നിന്ന് പോലീസിന് ലഭിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close