ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഹാജര്‍ നല്‍കണം : കളക്ടര്‍

പ്രളക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസങ്ങളില്‍ ഹാജര്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശം നല്‍കി.

കളക്ഷന്‍ സെന്ററുകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വിമാനത്താവളത്തിലെ കാര്‍ഗോ കേന്ദ്രം, വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയ എന്നിവിടങ്ങളില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളാണു വൊളന്റിയര്‍മാരായി സേവനം ചെയ്യുന്നത്. ഇവരുടെ നിസ്വാര്‍ഥ സേവനം വിലമതിക്കാനാവാത്തതാണെന്നും ഹാജര്‍ നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്ത സ്ഥാപന മേലധികാരികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Show More

Related Articles

Close
Close