ലോക ഓട്ടിസം അവബോധ ദിനം ഇന്ന്

Autism-Awareness-Graphic

 

ഇന്ന് ലോക ഓട്ടിസം അവബോധ ദിനം.ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് 2007 ല്‍ ഐക്യരാഷ്ട്ര സഭ ഏപ്രില്‍ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.സ്വയം എന്നര്‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് 1943 ല്‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്.  ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്.  സാധാരണ കുട്ടികളുടേതില്‍നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും.സംഗീതവുമായി ബന്ധപ്പെട്ട് കാണിക്കുന്ന അസാമാന്യ ഓർമ്മ ശക്തി.കളിപ്പാട്ടങ്ങൾ നേർ രേഖയിലും മറ്റും ചേർത്തു വയ്ക്കാനുള്ള പ്രവണത.കറങ്ങുന്ന വസ്തുകളോടുള്ള അമിത താത്പര്യം. ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവം. ഇതൊക്കെയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍. ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഫലപ്രദമായ ചികിത്സകള്‍ ആവിഷ്ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നുണ്ട്. എന്നാല്‍ അന്ധമായി ആശ്രയിക്കാവുന്ന ഔഷധങ്ങളോ ചികിത്സാ മാര്‍ഗങ്ങളോ ഇതുവരെയും വികസിപ്പിക്കാനായില്ല. ഭക്ഷണ ശീലത്തില്‍ അടിസ്ഥാനപരമായ വ്യത്യാസം വരുത്തുക, കുറവുള്ള വിറ്റാമിനുകളും മറ്റു പോഷകങ്ങളും കൃത്രിമമായി നല്കുക തുടങ്ങിയവയും സ്പീച്ച് തെറാപ്പി, പ്രത്യേക ബോധനരീതികള്‍, സ്വഭാവരൂപീകരണത്തിനുതകുന്ന പരിശീലനങ്ങള്‍ എന്നിവയുമാണ് വ്യാപകമായി പ്രചാരത്തിലുള്ള   ചികിത്സാരീതികള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close