മന്ത്രി സ്‌ഥാനത്തേക്ക്‌ തിരിച്ച്‌ വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെന്ന്‌ കെ. ബാബു

K. Babu, Minister
K. Babu, Minister

മന്ത്രിസ്‌ഥാനത്തേക്ക്‌ തിരിച്ച്‌ വരണമെന്ന്‌ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന്‌ മന്ത്രി കെ. ബാബു. പാർട്ടി ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ തീരുമാനം മാറ്റിയത്‌. തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ്‌ ഇനി തന്റെ ലക്ഷ്യം. ഇതിൽ പ്രധാനം കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുക എന്നതാണെന്നും ബാബു പറഞ്ഞു.

സരിതയുടെ പുതിയ ആരോപണങ്ങൾക്ക്‌ പിന്നിൽ ഗൂഢാലോചനയാണെന്ന്‌ ബാബു ആരോപിച്ചു. ബാറുടമകളും സരിതയും തമ്മിലുള്ള ഗൂഢാലോചനയാണിത്‌. ഇക്കാര്യത്തിൽ യു.ഡി.എഫ്‌ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിജിലൻസ്‌ ഉത്തരവ്‌ റദ്ദ്‌ ചെയ്‌ത ഹൈക്കോടതി വിധിയിലൂടെ താൻ കുറ്റക്കാരനല്ലെന്ന്‌ തെളിഞ്ഞെന്നും ബാബു പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close