“കൊയിലാണ്ടി കൂട്ടത്തിന്റെ “ഇന്ത്യന്‍ വ്യക്ത്വിത്വ അവാര്‍ഡ്‌” അവാര്‍ഡ്‌

ബഹ്‌റൈന്‍: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫെയ്സ്ബൂക് കൂട്ടായ്മയായ “കൊയിലാണ്ടി കൂട്ടം” വിവിധ ചാപ്ടരുകളുടെ സംഗമവും, നാലാം വാര്‍ഷികവും, വര്‍ണശബളമായി ആഘോഷിച്ചു. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉത്ഘാടനം നിര്‍വഹിച്ചു. അദ്ധേഹത്തിന്റെ പിറന്നാള്‍ ആഘോഷവും നടന്നു. ഒട്ടേറെ കലാപരിപാടികളും, തായമ്പകയും, മെലഡി ഓര്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. പിന്നണി ഗായകന്‍ കബീറും ഗാനമാലപിച്ചു.
06
“കൊയിലാണ്ടി കൂട്ടം” ബഹ്‌റൈന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ “ഇന്ത്യന്‍ വ്യക്ത്വിത്വ അവാര്‍ഡ്‌” ഡോ. പി. വി. ചെറിയാന് സമ്മാനിച്ചു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് കൊയിലാണ്ടി കൂട്ടത്തിന്‍റെ ഉപഹാരം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ എസ്.പി. എച്ച് കൈമാറി. ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി.സലിം അദ്ധേഹത്തെ പൊന്നാട അണിയിച്ചു. മുരളീധരന്‍ പള്ളിയത്ത്, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനെ പ്രതിനിധീകരിച്ച് മനോജ്‌ മയ്യന്നൂര്‍ എന്നിവരും പൊന്നാട അണിയിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ സോമന്‍ ബേബിക്കുള്ള ഉപഹാരവും, ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്‌ ഗിരീഷ്‌ കാളിയത്ത് ലത്തീഫ് പയ്യോളിക്കുള്ള ഉപഹാരവും, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ടിപ് ടോപ്‌ ഉസ്മാനുള്ള ഉപഹാരവും കൈമാറി.
08
കൊയിലാണ്ടി കൂട്ടം മറ്റു ചാപ്ടരുകളെ പ്രതിനിധീകരിച്ച് അസീസ്‌ മാസ്ടരുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രതിനിധികളും, ജലീല്‍ മഷൂരിന്റെ നേതൃത്വത്തില്‍ യു.എ.ഇ ടീമും, സെന്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ സൗദി ടീമും, ഷാഹുല്‍ ബേപ്പൂര്‍ നേതൃത്വം നല്‍കിയ കുവൈറ്റ്‌ ടീമും, സുജിത് ശ്രീധര്‍ നേതൃത്വം നല്‍കിയ ഖത്തര്‍ ടീമും പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മജെസ്ടിക് ഹോട്ടലില്‍ പ്രതിനിധി സമ്മേളനവും നടന്നു.
09 (1)

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close