നടന്‍ ബാലയും ഗായിക അമൃതസുരേഷും വിവാഹമോചിതരാകുന്നു

നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ദമ്പതികള്‍. അഞ്ച് മാസം മുന്‍പ് അമൃത കൊച്ചിയിലെ കുടുംബ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ഇരുവരും ഇന്ന് ഹാജരായി. കോടതി ഇവരെ കൗണ്‍സിലിംഗിന് വിധേയരാക്കിയെങ്കിലും ഇരുവരും തീരുമാനത്തില്‍ ഉറച്ചുനിന്നുവെന്നാണ് സൂചന.

അതിനിടെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാല നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ഇതുപ്രകാരം കുട്ടിയെ കാണാന്‍ ബാലയ്ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയാന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു.

Show More

Related Articles

Close
Close