പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നടന്‍ ബാലയ്‌ക്ക് മര്‍ദ്ദനമേറ്റു

പാര്‍ക്കിംഗ്‌ സ്‌ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ നടന്‍ ബാലയ്‌ക്ക് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്‌. എറണാകുളം പാലാരിവട്ടത്തെ ധനലക്ഷ്‌മി ബാങ്കിന്‌ സമീപത്തെ കോമത്ത്‌ ലെയ്‌സില്‍ പ്ലാറ്റിനം ലോട്ടസ്‌ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ്‌ സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ പാലാരിവട്ടം സ്വദേശി രാജീവാണ്‌ ബാലയെ മര്‍ദ്ദിച്ചത്‌. അപ്പാര്‍ട്ട്‌മെന്റിന്റെ കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക്‌ ചെയ്യുന്നത്‌ സംബന്ധിച്ച്‌ സെക്യൂരിറ്റി ജീവനക്കാരനുമായി രാജീവ്‌ വാക്കേറ്റമുണ്ടായിരുന്നു.

തുടര്‍ന്ന്‌ സംഭവം അറിഞ്ഞെത്തിയ ബാല തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയാണ്‌ ബാല. വാക്കേറ്റം രുക്ഷമായതോടെ രാജീവിനെ മര്‍ദ്ദിക്കാന്‍ ബാല ശ്രമിക്കുകയും ഇയാള്‍ തിരിച്ചടിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ബാലയുടെ മുന്‍ നിരയിലെ പല്ല്‌ അടര്‍ന്നു പോയി.

സംഭവമറിഞ്ഞ്‌ ഓടിക്കൂടിയ മറ്റ്‌ താമസക്കാര്‍ ബാലയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. തുടര്‍ന്ന്‌ ബാല എറണാകും നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. ബാലയെ മര്‍ദ്ദിച്ച രാജീവ്‌ എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന്‌ സംഭവം വിവാദമാകാതിരിക്കാന്‍ ബാല കേസ്‌ ഒത്തുതീര്‍പ്പാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

Show More

Related Articles

Close
Close