ബാലാഭാസ്‌കറിന് ബോധം തെളിഞ്ഞു; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

വാഹനപകടത്തില്‍ പെട്ട് ഗുരതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലാഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. വെന്റിലേറ്ററില്‍ കഴിയുന്ന ബാലാഭാസ്‌കറിന് ബോധം തെളിഞ്ഞുവെങ്കിലും പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വിദഗ്ദ ചികിത്സയ്ക്കായി എയിംസില്‍ നിന്നും ന്യൂറോ സര്‍ജനെ അയക്കാമെന്ന് കേന്ദ്ര മന്ത്രി ജെപി നഡ്ഡ ഉറപ്പ് നല്‍കിയെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലാഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ബാലാഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലാഭാസ്‌കറിന്റെ ഒന്നര വയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും ബാലാഭാസ്‌കറിനൊപ്പം ഗുരുതര പരിക്കേറ്റിരുന്നു.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഭാലാബാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

Show More

Related Articles

Close
Close