ബോക്‌സോഫീസില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച വിജയ്ക്കും സൂര്യയ്ക്കും വിലക്കേര്‍പ്പെടുത്താന്‍ സാധ്യത

ബോക്‌സോഫീസില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച തമിഴ് സൂപ്പര്‍താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ് സൂര്യ ചിത്രങ്ങള്‍ക്കാണ് തമിഴ്‌നാട്ടില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. താരമൂല്ല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിനായി ബോക്‌സോഫീസില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചു എന്നാണ് ആരോപണം. തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും കഴിഞ്ഞ രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. പക്ഷെ, പുറത്ത് വിട്ട കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്നും വിതരണക്കാര്‍ പറയുന്നു. പരാജയപ്പെട്ട സിനിമകള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഇതുവഴി തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നാണ് വിതരണക്കാരുടെ വാദം. ഇരു താരങ്ങളുടേയും സിനിമകളുടെ റിലീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം പിന്‍വലിക്കണമെങ്കില്‍ മിനിമം ഗ്യാരന്റി പണമായി നല്‍കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

Show More

Related Articles

Close
Close