കശ്മീരില്‍ ബന്ദ്തുടങ്ങി.

Masarat Alam-PTI

 

കശ്മീരിലെ വിഘടനവാദി നേതാവ് മസാറത് ആലം ഭട്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള  കശ്മീരില്‍ ബന്ദ്തുടങ്ങി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.

മസാറത് ആലത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഇന്നലെ ശ്രീനഗറിലുണ്ടായ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. ശ്രീനഗറില്‍ പാക് പതാകവീശി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് മസാറത് ആലം അറസ്റ്റിലായത്. ആലത്തെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close