ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും

ലോകത്തെ  നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍  ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യാക്കാരിയായ താരുഷി ജെയിന്‍ കൊല്ലപ്പെട്ട കാര്യം വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജാണ് സ്ഥിരീകരിച്ചത്.

തീവ്രവാദികള്‍ ബന്ധികളാക്കിയവരുടെ കൂട്ടത്തില്‍ താരുഷിയും ഉണ്ടായിരുന്നു. താരുഷിയുടെ അച്ഛനും അമ്മയ്ക്കും ബംഗ്ലാദേശിലേക്ക് എത്താനുളള വിസാ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആക്രമണം നടത്തിയ ഏഴു തീവ്രവാദികളില്‍ ആറുപേര്‍ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ടില്‍ കൊല്ലപ്പെട്ടതായും ഒരാളെ ജീവനോടെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നാലെ ഐസിസ് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ഓപ്പറേഷന്‍ അവസാനിച്ചതായും സ്ഥിതിഗതികള്‍ ശാന്തവും നിയന്ത്രണവിധേയവുമായതായി കേണല്‍ റഷീദുള്‍ ഹസന്‍ വ്യക്തമാക്കി.

ധാക്കയിലെ തീവ്രവാദികളുടെ ആക്രമണത്തിനുശേഷം മാധ്യമങ്ങളെ കണ്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭീകരവാദികളെ തുടച്ചുനീക്കുമെന്ന് അറിയിച്ചു.

മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും ഇങ്ങനെയൊരു ആക്രമണം നടത്താന്‍ കഴിയില്ല. എന്ത് തരം മനുഷ്യരാണിവര്‍, റംസാനില്‍ ഒരാളെ കൊല്ലാന്‍ മറ്റൊരാള്‍ക്ക് എങ്ങനെ കഴിയുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മതമുണ്ടാകില്ല. ഭീകരവാദം മാത്രമാണ് അവരുടെ മതമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

ധാക്കയിലെ തീവ്രവാദികളുടെ ആക്രമണത്തിനുശേഷം മാധ്യമങ്ങളെ കണ്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭീകരവാദികളെ തുടച്ചുനീക്കുമെന്ന് അറിയിച്ചു.

Show More

Related Articles

Close
Close