ബെംഗളൂരുവിലെ സ്‌കൂളില്‍ പുലി ഇറങ്ങി

puliനഗരമധ്യത്തിലെ കുന്ദനഹള്ളി വിബ്ജിയോര്‍ ഹൈസ്‌കൂളില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്ര ഫോട്ടോഗ്രാഫര്‍മാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പുലിയിറങ്ങിയ കാര്യം ജീവനക്കാര്‍ സിസിടിവിയിലൂടെ കാണുകയായിരുന്നു. വരാന്തയിലൂടെ നടന്നു നീങ്ങിയ പുലി പിന്നീട് മറഞ്ഞു.

എന്നാല്‍ വീണ്ടും സ്‌കൂള്‍ വരാന്തയിലൂടെ നടക്കുന്ന പുലിയെ കണ്ട് ജീവനക്കാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. പലതവണ മയക്കു വെടിവെച്ചിങ്കിലും ഫലം കണ്ടില്ല. ആള്‍കൂട്ടത്തെ കണ്ട പുലി അക്രമാസ്തകമാകുകയായിരുന്നു. സ്‌കൂള്‍ മുഴുവന്‍ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ വൈകിട്ടോടെയാണ് കീഴ്‌പ്പെടുത്തിയത്. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. ക്ലാസ്മുറിക്കുള്ളില്‍ കടന്ന പുലിയെ വാതില്‍ അടച്ചാണ് പിടികൂടിയത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close