കര്‍ഷകനെ ജയിലിലടച്ച ബാങ്ക് മാനേജരുടെ കാര്‍ കത്തിച്ചു

ബത്തേരി: ഒരു വര്‍ഷം മുന്‍പ് വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ഷകനെതിരെ നിയമ നടപടി കൈക്കൊണ്ട ബാങ്ക് മാനേജരുടെ കാറിന് നേരെ മാവോവാദി ആക്രമണം. ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖ മാനേജരായിരുന്ന ചീരാല്‍ കല്ലിന്‍കര മഞ്ജുഷയില്‍ ഭാസ്‌കരന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. അക്രമികള്‍ കാറിന്റെ സീറ്റിന് തീയിട്ടു. കാര്‍ ഷെഡ്ഡില്‍ നിന്ന് മണ്ണെണ്ണനിറച്ച കന്നാസ് കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ ചുമരില്‍ സി.പി.ഐ. (എം.എല്‍) ന്റെ പേരില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട് ഇപ്പോള്‍ ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റയിലെ റീജ്യണല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഭാസ്‌കരന്‍ 1999ല്‍ ഇരുളം ശാഖയില്‍ മാനേജരായിരുന്നപ്പോള്‍ മുളയാണിക്കല്‍ സുകുമാരന്‍ എന്ന കര്‍ഷകനെതിരെ നിയമനപടി കൈക്കൊണ്ടിരുന്നു. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ചവരുത്തിയ സുകുമാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയാണുണ്ടായത്. ഇതിനുള്ള പ്രതികാരമാണ് കാറിനെതിരായ ആക്രമണമെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close