പാതയോരത്തെ മദ്യനിരോധനം: കേരളം മൂന്ന് മാസത്തെ സാവകാശം തേടും

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം കേരളം ചോദിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. മന്ത്രി ജി. സുധാകരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തും.

അറ്റോര്‍ണി ജനറലാണ് കേരളത്തിനുവേണ്ടി ഹര്‍ജി തയ്യാറാക്കുന്നത്. മാത്രമല്ല സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സുപ്രീംകോടതി വിധി വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിച്ചുമാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക. അതേസമയം വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ജനവികാരം മാനിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

Show More

Related Articles

Close
Close