മദ്യശാലകളുടെ ദൂരപരിധി: സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മദ്യശാലകളുടെ കുറച്ച സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.  മദ്യവര്‍ജനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയവുമായി ഒത്തുപോകുന്നതല്ല ഇപ്പോഴത്തെ നിലപാട്. ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങള്‍ ആലോചിക്കും. മദ്യവ്യാപാരികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി സര്‍ക്കാര്‍ കുറയ്ക്കുകയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

2011 വരെ ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍, 29 ബാറുകള്‍, 813 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 4,730 കള്ളുഷാപ്പ് എന്നിങ്ങനെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങളും 30 ബാറുകളും 815 ബിയര്‍വൈന്‍പാര്‍ലറുകളും 4,234 കള്ളുഷാപ്പുകളുമാണ്. സുപ്രീംകോടതി വിധി വന്നശേഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍ 281 ആണ്. 25 ബാറുകളും 285 ബിയര്‍വൈന്‍ പാര്‍ലറുകളും 3520 കള്ളുഷാപ്പുകളുമാണുള്ളത്.

Show More

Related Articles

Close
Close