ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലൻസ്

bar-closureബാർ കോഴക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലൻസ് ഡയറക്ടറുടെ സത്യവാങ്ങ്മൂലം. വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിയാണ്  ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

ബാർക്കോഴ ആരോപണങ്ങളിൽ തെളിവില്ല.   ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട്  വിജിലൻസ് കോടതിയുടെ പരിഗണനയിൽ ആണ്. അതുകൊണ്ട് തന്നെ കേസ് സിബിഐ ക്ക് വിടേണ്ടതില്ല. വിജിലൻസ് ഡയരക്ടർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മന്ത്രി ബാബു സ്വന്തം ഓഫീസിൽ വെച്ച് ബിജു രമേശിനോട് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ഡയറക്ടറുടെ മറുപടി.

ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. മുമ്പ് ഹർജി പരിഗണിച്ചപ്പോൾ കേസിൽ ഇതുവരെയെടുത്ത നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി വിജിലൻസ് ഡയറക്ടറോട് ഉത്തരവിട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close