ബാർസിലോനയ്ക്ക് യുവേഫ സൂപ്പർ കപ്പ് കിരീടം.

Barcelona
ബാർസിലോനയ്ക്ക് യുവേഫ സൂപ്പർ കപ്പ് കിരീടം. അത്യന്തം ആവേശം നിറഞ്ഞ മൽസരത്തിന്റെ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാർസിലോനയ്ക്ക് കിരീടം സമ്മാനിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്ന് മൽസരം അധിക സമയത്തേക്ക് നീളുകയായിരുന്നു. ബാർസയ്ക്കായി മെസി (7, 15), റാഫിഞ്ഞ (44), ലൂയിസ് സ്വാരസ് (52), പെഡ്രോ എന്നിവർ ഗോളുകൾ നേടി. എവർ ബനേഗ (3), റേയെസ് (57), ഗമെയ്റോ (72, പെനൽറ്റി), കൊനോപ്ല്യാങ്ക എന്നിവരുടെ വകയായിരുന്നു സെവിയ്യയുടെ ഗോളുകൾ. 2006 ഇതേ മൽസരത്തിൽ ഏറ്റുമുട്ടിയപ്പോൾ ബാർസയെ 3–0നു തോൽപിച്ച് സെവിയ്യ ജേതാക്കളായിരുന്നു. 2015–16 സീസണിലെ ആദ്യ മേജർ കിരീടമാണ് ചാംപ്യൻസ് ലീഗ് ജേതാക്കളും യുവേഫ കപ്പ് ജേതാക്കളും ഏറ്റുമുട്ടിയ യുവേഫ സൂപ്പർ കപ്പ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close