ബാഴ്സയ്ക്ക് ജയം, ബയേണിനെ പോർട്ടോ ഞെട്ടിച്ചു

Luis Suarez, Neymar

 

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. പി.എസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്.ലൂയി സുവാരസിന്റെ ഇരട്ട ഗോളാണ് ബാഴ്സയുടെ ജയത്തിന് മാറ്റ് കൂട്ടിയത്. 67ാം മിനുട്ടിലും 79ാം മിനുട്ടിലുമായിരുന്നു സുവാരസിന്റെ ഗോളുകൾ. 18ാം മിനുട്ടിൽ നെയ്മറാണ് ബാഴ്സലോണയുടെ ആദ്യ ഗോൾ നേടിയത്. കളി തീരാൻ 8 മിനുട്ട് ബാക്കി നിൽക്കെ ജെറമി മത്തായുവിന്റെ സെൽഫ് ഗോളാണ് പിഎസ്ജിയ്ക്ക് ആശ്വാസം പകർന്നത്. എതിരാളികളുടെ തട്ടകത്തിൽ നേടിയ വിജയം രണ്ടാം പാദത്തിൽ ബാഴ്സയ്ക്ക് കൂടുതൽ മേധാവിത്വം നൽകും.

ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പോർട്ടോ ഞെട്ടിച്ചത്. പോർച്ചുഗലിൽ നടന്ന മത്സരത്തിൽ ബയേൺ നിലയുറപ്പിക്കും മുമ്പേ പോർട്ടോ മത്സരം കയ്യടക്കിയിരുന്നു . 10 മിനുട്ടിനിടെ രണ്ട് തവണ വല ചലിപ്പിച്ച് റിക്കാർഡോ കരേസ്മയാണ് വിജയ ശില്പി. ജേക്കബ് മാർട്ടിൻസാണ് മൂന്നാം ഗോൾ നേടിയത്. തിയാഗോ അൽകന്റാരയുടെ വകയായിരുന്നു ബയേണിൻരെ ആശ്വാസ ഗോൾ‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close