ബിഡിജെഎസ് മുന്നണി വിടില്ല: കുമ്മനം

ചെങ്ങന്നൂർ: ബിഡിജെഎസ്  എൻഡിഎ  വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഇരുമുന്നണികളുടേയും ജനദ്രോഹ നടപടികൾക്കും സാമൂഹ്യ അസമത്വത്തിനും ബദൽ എന്ന നിലയിലാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻഡിഎ അനിവാര്യമാണ്. അതിനാൽ തന്നെ ബി‍‍ഡിജെഎസ് സഖ്യം വിട്ടു പോകില്ല. കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് ബി‍ഡിജെഎസ് വഹിച്ചിട്ടുള്ളത്. ബി‍ഡിജെഎസിന് കേന്ദ്ര പദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിന് വിയോജിപ്പ് ഇല്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show More

Related Articles

Close
Close