ബിഡിജെഎസ് 37 സീറ്റില്‍ മത്സരിക്കും

എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസുമായി ബിജെപി ധാരണയിലെത്തി. വാമനപുരം, വര്‍ക്കല, കോവളം, കൊല്ലം, ഇരവിപുരം എന്നിവയടക്കം 37 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും.കരുനാഗപ്പള്ളി, കുന്നത്തൂര്‍, കായംകുളം, തിരുവല്ല, റാന്നി, കുട്ടനാട്, ചേര്‍ത്തല, അരൂര്‍, വൈക്കം, ഏറ്റുമാനൂര്‍, ഇടുക്കി, ഉടുമ്പന്‍ചോല, പൂഞ്ഞാര്‍, തൊടുപുഴ, പറവൂര്‍, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍, ഷോര്‍ണൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂര്‍, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളും ബിഡിജെഎസിന് നല്‍കിയിട്ടുണ്ട്.

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ അതൃപ്തി അറിയിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പളളി വ്യക്തമാക്കി. ബിഡിജെഎസ് നേതാക്കള്‍ ആരെങ്കിലും എവിടെയെങ്കിലും അങ്ങനെ പറഞ്ഞതായി കാണിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.

പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. 26 ന് ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും 27 ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close