ഇതെന്റെ റെയ്ബാൻ ഗ്ലാസ്…അതിലെങ്ങാനും നീ തൊട്ടാൽ!!

മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ ഭദ്രന്‍. സ്ഫടികം ഒന്നേയുള്ളു അത് സംഭവിച്ചു കഴിഞ്ഞു എന്ന് ഭദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നും സില്‍ക്ക് സ്മിതയുടെ മകളുടെ കഥാപാത്രമായി സണ്ണി ലിയോണ്‍ വരുന്നുവെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ വ്യാജവാര്‍ത്തകളെ തള്ളിക്കളയുന്നതാണ് ഇപ്പോള്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഭദ്രന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത് എങ്കിലും ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച നിലവാരമില്ലാത്ത പോസ്റ്ററും കേട്ടു പരിചയമില്ലാത്ത പേരുകളും പലരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
ബിജു ജെ കാട്ടയ്ക്കല്‍ എന്നൊരാളാണ് താന്‍ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന അവകാശവാദവുമായി ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ മോഹന്‍ലാല്‍ ആരാധകര്‍ കൂട്ടമായി എത്തി കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
Show More

Related Articles

Close
Close