കൂട്ടബലാത്സംഗ കേസിലെ പ്രധാനി സിപിഐഎം നഗരസഭാ കൗണ്‍സിലറടക്കം നാലുപേര്‍

ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രധാനി സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തടക്കം നാലുപേരാണ് കുറ്റാരോപിതര്‍. ജയന്തിന്റെ സഹോദരൻ ജിനീഷ്, ഷിബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

courtesy : Manorama news

വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്.

ഇന്നലെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ പുറത്തുവിട്ടത്.

2014ലാണ് പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ പേടിമൂലം യുവതി പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി സ്റ്റേഷനിലെത്തുന്നതും, അപമാനിക്കപ്പെടുന്നതും.

ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. ആലുവയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് അപകടത്തില്‍ പരിക്ക് പറ്റി എന്നറിയിച്ച് യുവതിയെ കാറില്‍ കൂട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് മെഡിക്കല്‍ കോളെജിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കൊല്ലുമെന്ന് പറഞ്ഞും ഇവര്‍ യുവതിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

Show More

Related Articles

Close
Close