ബിജു ഏല്‍പ്പിച്ച ചില രേഖകള്‍ സെല്‍വിയുടെ വീട്ടുകാര്‍ കൈമാറുന്നു

2013-ബിജു ഏല്‍പ്പിച്ച ചില രേഖകള്‍ കയ്യിലുണ്ടെന്നും അത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍. ഈ രേഖകള്‍ സോളാര്‍ അഭിഭാഷക സംഘത്തിന് കൈമാറാമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ലാപ്‌ടോപ്പ് ഉണ്ടെന്ന് കരുതുന്ന പൊതിയാണ് ഇതെന്നാണ് നിഗമനം. നാട്ടുകാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് പൊതി കൈമാറാന്‍ തയ്യാറായത്. പൊതിയിരിക്കുന്ന സ്ഥലം എവിടെയാണെന്ന് ചന്ദ്രന്റെ അമ്മയാണ് പൊലീസിന് കാട്ടിക്കൊടുത്തത്. ബിജു രാധാകൃഷ്ണനെയും വീട്ടിലേക്ക് വിളിപ്പിച്ചു.സെല്‍വപുരം കോളനിയില്‍ സെല്‍വി എന്ന സ്വര്‍ണപ്പണിക്കാരിയുടെ കൈവശം സിഡിയുണ്ടെന്ന ബിജു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘം കോളനിയില്‍ എത്തിയത്. എന്നാല്‍ സെല്‍വിയെ കണ്ടെത്തിയെങ്കിലും സിഡി നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെ അന്വേഷിച്ച് സംഘം ഗോവിന്ദരാജപുരത്തെത്തി. തുടര്‍ന്നായിരുന്നു സിഡി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്.

നോർത്ത് ഹൗസിങ് കോളനിയിലെ വീട്ടിലാണ് ബിജുവിനെ ആദ്യം എത്തിച്ചത്. സെൽവി എന്നയാളുടെ വീടായിരുന്നു ഇത്. സിഡി സൂക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ ഈ വീട്ടിൽ പെ‍ാലീസും സംഘവും പരിശേ‍ാധിച്ചെങ്കിലും ഒന്നും കണ്ടെത്തായില്ല. ബിജുരാധാകൃഷ്ണൻ പറഞ്ഞതനുസരിച്ചു ശെൽവപുരത്തെ റസി‍‍ഡൻസ് കേ‍ാളനിയിലെ ചന്ദ്രന്റെ വീട്ടിലേക്കു സംഘം പേ‍ായി.

നാല് പൊലീസുകാരും അഭിഭാഷകനുമടക്കം ആറുപേരാണ് സംഘത്തിലുള്ളത്.കാറിൽപോയാൽ പത്തുമണിക്കൂറിനകം തെളിവ് ഹാജരാക്കാമെന്ന് ബിജു രാവിലെ കമ്മിഷനെ അറിയിച്ചതിനെ തുടർന്നാണ് നേരിട്ട് തെളിവ് കണ്ടെടുക്കുന്ന കാര്യം കമ്മിഷൻ പരിശോധിച്ചത്. അതേസമയം, അഭിഭാഷകനെ കൂടെകൂട്ടണമെന്ന ബിജുവിന്റെ അപേക്ഷ തള്ളി. ഒപ്പംപോകുന്ന പൊലീസുകാരുടെ ഫോൺ പിടിച്ചുവയ്ക്കണമെന്ന ആവശ്യവും തള്ളി. തെളിവുകൾ ഇന്നു തന്നെ കൊണ്ടുവരുമെന്നും നാലുസെറ്റ് തെളിവുകൾ കയ്യിലുണ്ടെന്നും ബിജു പറഞ്ഞു. ഒന്ന് നഷ്ടപ്പട്ടാലും വേറൊന്ന് എടുക്കാനുണ്ടാകുമെന്നും ബിജു പറഞ്ഞു.

സിഡിയുടെ മൂന്ന് പകർപ്പാണ് കൈവശമുണ്ടായിരുന്നത്. ഒരു പകർപ്പ് പൊലീസ് തന്നെ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒരെണ്ണം രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. മറ്റൊന്ന് വിദേശത്താണെന്നും ബിജു കമ്മിഷനെ അറിയിച്ചു. അതേസമയം, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തെളിവ് എപ്പോൾ ഹാജരാക്കാൻ പറ്റുമെന്ന് അറിയില്ലെന്നുമായിരുന്നു ബിജു രാധാകൃഷ്ണൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

സെല്‍വി ബിജു രാധാകൃഷ്ണന്റെ അകന്ന ബന്ധുവാണെന്നാണ് തന്റെ അറിവെന്ന് സരിത എസ് നായര്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close