പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കിറ്റുകളും മരുന്നുകളും എത്തി

ducks flu

പക്ഷിപ്പനി പടരുന്ന ആലപ്പുഴയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ കിറ്റുകളും മരുന്നുകളും എത്തിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് ഇവ ആലപ്പുഴയില്‍ എത്തിച്ചത്. ഇന്ന് എട്ടുമണിയോടെ താറാവുകളടക്കമുള്ള വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കാനും തുടങ്ങും. അഞ്ചുപേരടങ്ങുന്ന പത്തു സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം വേണമെന്നും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികടെുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അതിനിടെ ആലപ്പുഴയിലെ പുറക്കാട് പഞ്ചായത്തില്‍ മാത്രം പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്നലെതന്നെ കൊന്നുതുടങ്ങി. പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത കുറവാണെന്ന് ഇന്നലെ ജില്ലയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ഉന്നതതലസംഘം വ്യക്തമാക്കി. പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലകളിലെ കോഴിവിതരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. രണ്ടുകോടി രൂപയാണ് അനുവദിച്ചത്. താറാവുകളില്‍ രണ്ടുമാസത്തില്‍ താഴെയുള്ളവയ്ക്ക് 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമായാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചിട്ടുള്ളത്. നേരത്തെ ഇത് യഥാക്രമം 75ഉം നൂറുരൂപയുമായിരുന്നു. ഇതോടൊപ്പം രാജസ്ഥാനില്‍ നിന്നും കൂടുതല്‍ മരുന്നുകളെത്തിക്കാനും തീരുമാനമായി.

പക്ഷിപ്പനി പടരുന്നതിനെ തുടര്‍ന്ന് ജില്ലയിലെ രണ്ടുലക്ഷത്തിലധികം താറാവുകളെയും കോഴികളെയും കൊന്നൊടുക്കാന്‍  ചൊവ്വാഴ്ച്ച ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനമായത്. വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിന് 200 അംഗടീമിനെയാണ് നിയോഗിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close