ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യംചെയ്യും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ചോദ്യംചെയ്യും. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികൾ പൊരുത്തപ്പെട്ടാൽ ബുധനാഴ്ച അറസ്റ്റുചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യമുണ്ടായാൽ അടുത്തദിവസം വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിക്കും.

ബുധനാഴ്ച രാവിലെ 10-നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുള്ളത്. എവിടെയെത്തണമെന്ന് രാവിലെ ഏഴുമണിക്ക് ബിഷപ്പിനെ അറിയിക്കും. വൈക്കം ഡിവൈ.എസ്.പി. ഓഫീസിൽ തന്നെയാകും ചോദ്യംചെയ്യൽ. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായാൽ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്ക്‌ മാറ്റും.

 

Show More

Related Articles

Close
Close