ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് ആദായനികുതി നോട്ടീസ്

ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ആദായ നികുതി റിട്ടേണില്‍ ഇക്കാര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ഡി.ബി.റ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് നിരവധി സര്‍വേകള്‍ നടത്തിയതില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ എത്ര പേര്‍ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം എത്രയളവില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിറ്റ്‌കോയിന്‍ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടപാടുകളില്‍ ക്രിപ്പറ്റോ കറന്‍സികളുടെ വിപണനം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും, അനിയന്ത്രിത എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ക്രിപ്പ്‌റ്റോ ആസ്തികളുടെ കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ ഒരു റഗുലേറ്ററെ സര്‍ക്കാര്‍ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ആദായ നികുതി റിട്ടേണുകളില്‍ ചെറിയ ചെറിയ പൊരുത്തക്കേടുകള്‍ക്ക് നോട്ടീസ് അയക്കില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നികുതി ക്രെഡിറ്റ് ഡാറ്റകളില്‍ വഴി ഇത് പരിഹരിക്കും

Show More

Related Articles

Close
Close