മന്ത്രിസഭ പിരിച്ചുവിട്ട് തെരെഞ്ഞെടുപ്പിനൊരുങ്ങാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം – കുമ്മനം രാജശേഖരന്‍

kuമലപ്പുറം : സോളാര്‍ക്കേസില്‍ കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ചുവിടണമെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി 7 കോടിയോളം രൂപ ആവശ്യപ്പെട്ടുവെന്നും 1.90 കോടി രൂപ കൈമാറിയെന്നുമാണ് സരിത സോളാര്‍ കമ്മീഷനു മൊഴി നല്‍കിയത്. ആര്യാടന്‍ മുഹമ്മദിനു 40 ലക്ഷത്തോളം രൂപ കൈമാറി എന്ന സരിതയുടെ പരാമര്‍ശത്തെക്കുറിച്ച് ആര്യാടന്‍ മുഹമ്മദിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. കുറ്റകൃത്യം നടന്നത് ഡല്‍ഹിയിലായതിനാല്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം. കേരളത്തില്‍ പല അഴിമതികളും പുറത്തുവരുന്നത് ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലമാണ്. എക്‌സിക്യൂട്ടീവ് സംവിധാനം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നു.

സോളാര്‍ക്കേസില്‍ മാത്രമല്ല ബാര്‍ക്കോഴക്കേസിലും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും ബി.ജെ.പി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയാണ്. മൈക്രോഫിനാന്‍സ് കേസില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചപ്പോഴാണ് ഇരുമുന്നണികളും അദ്ദേഹത്തിനെതിരെ യുദ്ധത്തിനിറങ്ങിയത്.

ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തില്‍ മതേതരത്വം വില്‍പ്പനചരക്കാക്കി മാറ്റിയിരിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മതേതരത്വം കൊട്ടിഘോഷിക്കേണ്ടതല്ല. അടിസ്ഥാന സൗകര്യ നിര്‍മ്മാണമേഖലയില്‍ നടക്കുന്ന വന്‍ അഴിമതിയാണ് ഡോ. ഇ ശ്രീധരന്‍ തുറന്നു കാട്ടിയത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായധനം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇരുമുന്നണികളും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. സാധാരണക്കാരുടെ ദുരിതങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ബിജെപി ഉയര്‍ത്തിയ ജീവല്‍പ്രശ്‌നങ്ങള്‍ക്കുള്ള പിന്തുണയാണ് വിമോചനയാത്രയിലെ വന്‍ ജനപങ്കാളിത്തമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close