ബിജെപി അഭിഭാഷകരുടെ തേര്‍വാഴ്ച, കനയ്യ കുമാറിന് മര്‍ദ്ദനം

Kanhaiya_Kumar_2734474gനിയമ വാഴ്ചയെ നോക്കുകുത്തിയാക്കി ദില്ലി പാട്യാല കോടതിയില്‍ അഭിഭാഷകരുടെ തേര്‍വാഴ്ച. ദില്ലി പോലീസ് നോക്കുകുത്തികളായപ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനും മാധ്യമ പ്രവര്‍ത്തകര്‍ക്കം ക്രൂര മര്‍ദ്ദനം. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. കനയ്യയ്ക്ക് കനത്ത സുരക്ഷ നല്‍കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശം പോലും ദില്ലി പോലീസ് കാറ്റില്‍ പറത്തി.
പോലീസ് നോക്കി നില്‍ക്കെയാണ് കനയ്യ കുമാറിനെ ഒരു അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ കോടതി വളപ്പില്‍ സംഘര്‍ഷം തുടങ്ങിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു അഭിഭാഷകരുടെ അക്രമം തുടങ്ങിയത്. അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാട്യാല കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ നിന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റാനും നിര്‍ദ്ദേശം നല്‍കി. പത്ത് മിനിട്ടിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജോയിന്റ് കമ്മീഷണോട് കോടതി ഉത്തരവിട്ടു. ഓരോ പത്ത് മിനിട്ടിലും കാര്യങ്ങള്‍ അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ദില്ലി പോലീസിന്റെ അഭിഭാഷകനെ സുപ്രീം കോടതി വിളിച്ചുവരുത്തി. ക്രമസമാധാന നിലയില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. പ്രതികളുടെ പദവി നോക്കാതെ നടപടിയെടുക്കണമെന്നും സുപ്രീം കോടതി ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു. പാട്യാല കോടതിയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിയ്ക്കാന്‍ കോടതി ആറംഗ അഭിഭാഷക സമിതിയെ നിയോഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close