മൂന്നാം ബദലെന്ന പതിവ് പല്ലവിക്ക് പകരം ബി.ജെ.പി കേരളത്തിലെ ഒന്നാം ശക്തിയായി മാറണമെന്ന് രാജ്‌നാഥ് സിംഗ്

കേരളത്തില്‍ ബി.ജെ.പി ഒന്നാം ശക്തിയായി മാറണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മൂന്നാം ബദലെന്ന പതിവ് പല്ലവിക്ക് പകരം കേരളത്തില്‍ ബിജെപി ഒന്നാം ശക്തിയായി മാറണം. 2019ല്‍ 350 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതില്‍ കേരളത്തില്‍ നിന്നും സീറ്റുകള്‍ വേണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.കൊച്ചിയില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഫേല്‍ വിവാദത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി പരാജയപ്പെടുമെന്നും സിങ് പറഞ്ഞു. ഇത് റാഫേല്‍ അല്ല ‘രാ-ഫെയ്ല്‍ ( രാഹുല്‍ ഫെയ്ല്‍)’ ആണെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുന്നത് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close