ചെങ്ങന്നൂരില്‍ താമര വിരിയുമോ?

ചെങ്ങന്നൂരില്‍ താമര വിരിയുമോ എന്ന അങ്കലാപ്പില്‍ ആണ് ഏറു മുന്നണികളും. മധ്യ കേരളത്തില്‍ എന്‍ ഡി എ ഏറെ പ്രതീക്ഷയോടെ കാണുന്ന  മണ്ഡലങ്ങളില്‍ ഒന്നാണ് ഇത്.

നിലവില്‍ കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥ് ആണ് എവിടെ എം എല്‍ എ .കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി യു ഡി എഫ് ആണ് ചെങ്ങന്നൂരില്‍ വിജയിചിരുന്നത് എങ്കിലും ഇക്കുറി കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്നാണ് യു ഡി എഫ് ഉറ്റുനോക്കുന്നത്.

എന്‍ ഡി എ സ്ഥാനാര്‍ഥിയായി എവിടെ മത്സരിക്കുന്നത് ബി ജെ പി ദേശീയ നേതാവും ,മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ : പി എസ ശ്രീധരന്‍ പിള്ളയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ 38൦൦൦ വോട്ടുകള്‍ നേടിയാണ്‌ ബി ജെ പി മണ്ഡലത്തില്‍ മുന്നണികളെ ഞെട്ടിച്ച പ്രകടനം നടത്തിയത് എങ്കില്‍ ഇത്തവണ ശ്രീധരന്‍ പിള്ള കൂടി ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എവിടെ അവര്‍ പ്രതീക്ഷിക്കുന്നില്ല.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി അഡ്വ കെ കെ രാമചന്ദ്രന്‍ നായരും, യു ഡി എഫിന് വേണ്ടി സിറ്റിംഗ് എം എല്‍ എ കൂടിയായ പി സി വിഷ്ണുനാഥ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ യും കോണ്‍ഗ്രസ്‌ നേതാവ് ആയ ശോഭന ജോര്‍ജും മത്സര രംഗത്തുണ്ട്.

ശോഭനയുടെ സാന്നിധ്യം കോണ്‍ഗ്രസ്‌ വോട്ടില്‍ വിള്ളലുകള്‍ സൃഷ്ടിക്കും എന്നുറപ്പാണ്. മുന്‍പ് മത്സരിച്ചു പരാജയപെട്ടിട്ടുള്ള കെ കെ രാമചന്ദ്രന്‍ നായര്‍ അവസാന അങ്കമെന്ന നിലക്കാണ് വട്ടു ചോദിക്കുന്നത്. എന്നാല്‍ മണ്ഡലത്തില്‍  കഴിഞ്ഞ കാലങ്ങളിലെ വിവേക ശൂന്യമായ പ്രവര്‍ത്തനത്തിലൂടെ നഷ്ടപ്പെട്ട പ്രതാപവും, വിജയിച്ചു വന്നാല്‍ കേന്ദ്ര സര്‍ക്കാരിനെയും ,പ്രവാസികളെയും കൂട്ടി നടത്താവുന്ന വികസന പ്രവര്‍ത്തനങ്ങളും വോട്ടര്‍മാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചാണ് ശ്രീധരന്‍ പിള്ള മുന്നേറുന്നത്.

പ്രചാരണത്തില്‍ ഇരുമുന്നണികളും ,എന്‍ ഡി എ യും വ്യത്യസ്തമാര്‍ന്ന പ്രകടനം ആണ്  കാഴ്ച വെക്കുന്നത്, തന്റെ കാലത്ത് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വീഡിയോ വാനുമായി വിഷ്ണുനാഥ് ഇറങ്ങുമ്പോള്‍, കേന്ദ്ര  സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും , മണ്ഡലത്തിലെ പോരായ്മകളും ജനങ്ങള്‍ക്ക്‌ മുമ്പില്‍ രണ്ടു വീഡിയോ വാനുമായി ആണ് ബി ജെ പി അവതരിപ്പിക്കുന്നത്‌.

സാമുദായിക-രാഷ്ട്രീയ രംഗത്ത് കേരളത്തിനു മാത്രകയാക്കാവുന്ന അടിയൊഴുക്കുകള്‍ ഈ തവണ ചെങ്ങന്നൂരില്‍ നിന്നും  പ്രതീക്ഷിക്കാം. ആലപ്പുഴ ജില്ലയില്‍ ബി ജെ പി ഭരിക്കുന ഏക പഞ്ചായത്തും ഇവിടെയാണ്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നിലാവില്‍ ബി ജെ പി  അന്ന് ഭരിക്കുന്നത്‌. ഒരു ബ്ലോക്കില്‍ വിജയിക്കാനും ബി ജെ പിക്ക് സാധിച്ചു. 177 വാര്‍ഡുകളില്‍ 41 ഇടതു വിജയവും ,42 ഇടത്ത് നേരിയ വോട്ടുകള്‍ക്ക് മാത്രം രണ്ട്ടം സ്ഥാനത്ത്  പിറകില്‍ ആയിപ്പോയതും ബി ജെ പി എടുത്തു കാട്ടുന്നു. കൂടാതെ   മിതവാദിയും , ഏറ്റവും മുതിര്‍ന്ന നേതാവും ആയ ശ്രീധരന്‍ പിള്ള മത്സരിക്കുമ്പോള്‍ ഇതിലും മികച്ച പ്രകടനം നടത്തി  ഇത്തവണ ചെങ്ങന്നൂരില്‍ ഉറപ്പിച്ചു ,ജയിച്ചു വരാം എന്നാണ് എന്‍ ഡി എ ക്യാമ്പിന്‍റെ പ്രതീക്ഷ. ബി ഡി  ജെ എസ്സിന് നല്ല സ്വാധീനം ഉള്ള പ്രദേശം കൂടിയാണിത്.

Show More

Related Articles

Close
Close