കോകില വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കൊല്ലം: ബി ജെ പി കൗൺസിലർ കോകില. S .കുമാര്‍ ശക്തികുളങ്ങരക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

കാവനാട് ആല്‍ത്തറമൂടിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന പിതാവും ഇന്നു രാവിലെയോടെ മരണപ്പെട്ടു.

കോകില സംഭവ സ്ഥലത്തുവെച്ചും സുനിൽ കുമാർ ആസ്പത്രിയിൽ വെച്ചുമാണ് മരിച്ചത്.

പിറകെ വന്ന ഹ്യുണ്ടായ് സാന്‍ട്രോ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് ദ്രിക്സാക്ഷികളെ ഉദ്ധരിച്ചു സമീപ വാസികള്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. അമിത വേഗതയില്‍ ആയിരുന്നു ഈ കാര്‍ എന്ന് പറയപ്പെടുന്നു.

പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാര്‍. ശക്തികുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തിനുസമീപമുള്ള റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം തേവള്ളിയിലേക്ക് മടങ്ങുകയായിരുന്നു കോകിലയും അച്ഛനും.

ചവറ ഭാഗത്ത് നിന്നും വരുകയായിരുന്നു ഇരു വാഹനങ്ങളും. പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുക ആയിരുന്നു കോകില.

കൊല്ലം കോര്‍പ്പറേഷനിലെ 55 കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായംകുറഞ്ഞയാളാണ് കോകില.

കൊല്ലം കര്‍മ്മലറാണി ട്രെയിനിങ് കോളേജിലെ ബി.എഡ് വിദ്യാര്‍ഥിനികൂടിയാണ് കോകില. എസ്.എന്‍. വനിതാകോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയശേഷമാണ് ബി.എഡ്ഡിന് ചേര്‍ന്നത്.

ഷൈലജയാണ് അമ്മ. ബി.എസ്.സി വിദ്യാര്‍ഥിനി കാര്‍ത്തികയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശബരിയും സഹോദരങ്ങളാണ്.

 

 

Show More

Related Articles

Close
Close