ഹര്‍ത്താലിനിടെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

ഹര്‍ത്താല്‍ ദിവസം കേരള ലോ അക്കാദമിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി വാവക്കും പരിക്കേറ്റു.

അമ്പലമുക്കില്‍ നിന്നും  നൂറുകണക്കിന് പ്രവര്‍ത്തകരുമായി വന്ന പ്രകടനം ലോ അക്കാദമിക്ക് സമീപം എത്തിയതോടെ ലാത്തി വീശിയ പൊലീസ് സമരക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. കല്ലും വടിയുമുപയോഗിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെയും ആക്രമിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും, പൊലീസുകാര്‍ക്കും, പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍കുമാറിനാണ് പരിക്കേറ്റത്.

Show More

Related Articles

Close
Close