കണ്ണൂരിൽ ബിജെപി ഹർത്താൽ

തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂർ ജില്ലയിൽ ഹർത്താൽ ആചരിക്കും.

പാൽ, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിൽ സിപിഎമ്മും ഹർത്താൽ ആചരിക്കും.

കണ്ണൂർ ഇരിട്ടിയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചിരുന്നു .ഇരിട്ടി തില്ലങ്കേരി സ്വദേശി വിനേഷാണ് മരിച്ചത്.

തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച് അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വടിവാളുപയോഗിച്ച് വിനേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

 

Show More

Related Articles

Close
Close