ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി സപ്തംബറില്‍ കോഴിക്കോട്ട്

bjp-national-executiveബി.ജെ.പി.യുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ സമ്മേളനം 1967-ല്‍ കോഴിക്കോട്ട് നടന്നതിനു ശേഷം ബി ജെ പി യുടെ മറ്റൊരു പ്രധാനയോഗത്തിനു കോഴിക്കോട് വേദിയായേക്കും.സപ്തംബറില്‍ ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍ നടക്കും.

അലഹബാദില്‍ സമാപിച്ച ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കവേ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ., ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ്പ,പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നടക്കുന്ന നിര്‍വാഹകസമിതി എന്ന നിലയില്‍ യോഗത്തിന് ഏറെ പ്രധാന്യമുണ്ടായിരിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും, ബി.ജെ.പി. മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

കേരളത്തില്‍ നിയമസഭയില്‍ ബി.ജെ.പി. കന്നി അംഗത്വം നേടി ഏറെ വൈകാതെയാണ് ബി.ജെ.പി.ക്ക് സംഘടനാപരമായി പ്രധാനമായ ദേശീയ നിര്‍വാഹക സമിതി കേരളത്തില്‍ നടക്കാന്‍ പോകുന്നത് എന്നത് പ്രധാനമാണ്. സെപ്തംബര്‍ 23 മുതല്‍ 25 വരെ സമ്മേളനം നടക്കാനാണ് സാധ്യത.

Show More

Related Articles

Close
Close