ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ്.

ഇന്നലെ രാത്രി 11 .45 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

ശബ്ദംകേട്ട് ഓഫീസിലുള്ളവര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.വിവരമറിഞ്ഞു മ്യൂസിയം എസ്ഐ സുനിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വിവരമറിഞ്ഞു ബിജെപി പ്രവർത്തകർ ഓഫിസിനു മുന്നിൽ തടിച്ചുകൂടി.

ഇത് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്ക് നേരെ നടന്ന അക്രമമാണ്. കണ്ണൂരിൽ നിലനിൽക്കുന്ന സംഘർഷം കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്നും പി കെ കൃഷ്ണദാസ് പ്രതികരിച്ചു.

പ്രതികരണങ്ങളിലൂടെ  : വി മുരളീധരന്‍ 

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഓഫീസിന് നേരെ അല്പസമയം മുമ്പ് ബോംബാക്രമണം നടന്നു. സംസ്ഥാന തലസ്ഥാനത്ത് ബിജെപി സംസ്ഥാന ഓഫീസിന് നേരെ ബോംബാക്രമണം നടത്തിയവർക്കെതിരെ കർശനമായ നടപടികൾ ബന്ധപ്പെട്ടവരിൽ നിന്നും അടിയന്തരമായി ഉണ്ടാകണം. CPM നേതാക്കൾ ബിജെപി ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ പ്രസ്താവനകളാണ് അ ക്രമികൾക്ക് പ്രചോദനം നൽകുന്നത്. തീക്കൊളളി കൊണ്ട് തലചൊറിയുന്നവർ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാകണം….

Screenshot_2

പ്രതികരണങ്ങള്‍ :

പി കെ കൃഷ്ണദാസ്‌ ( ജനം ടി വി യോട് പ്രതികരിച്ചത് )

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമം സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.

ഇത് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്ക് നേരെ നടന്ന അക്രമമാണ്. കണ്ണൂരിൽ നിലനിൽക്കുന്ന സംഘർഷം കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് ജനം ടിവിയോട് പറഞ്ഞു.

 

Show More

Related Articles

Close
Close