ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു

ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ മറ്റത്തൂരില്‍ വാസുപുരം സ്വദേശി അഭിലാഷാണ് മരിച്ചത്.സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അഭിലാഷിന് വെട്ടേറ്റത്. മറ്റത്തൂര്‍ വാസുപുരത്തുവച്ച് അഭിലാഷിനും സുഹൃത്ത് സതീഷിനും നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ബൈക്കുകളിലായെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.