സാധ്യത ശ്രീയ്ക്ക്?-നഗരത്തെ ഇളക്കി മറിച്ച് യുവസംഗമം

തിരുവനന്തപുരം: നഗരത്തില്‍ തരംഗമായി യുവസംഗമം. യൂത്ത്സ് ഓഫ്  ട്രിവാണ്‍ഡ്രം ഫോര്‍ മിഷന്‍ 2021 എന്ന യുവാക്കളുടെ സംഗമം തരംഗമായി  നാടെങ്ങും .  ഭരിപ്പിക്കുന്നവനും സാധാരണക്കാരനും തമ്മിലുള്ള ആശയവിനിമയം നേരിട്ടാക്കുക ഇത്രയും നാളത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഓരോ പര്‍ടിയും എന്തു ചെയ്തു എന്നുള്ളതിനൊക്കെ ഉള്ള വിശകലനം കഴിഞ്ഞ ഒരു കൂട്ടം യുവതീയുവാക്കളുടെ കൂട്ടായ്മയായ യൂത്ത്സ് ഓഫ് ട്രിവാണ്‍ഡ്രം  ആണ് ഇതുവരെ ഭരിച്ചത് മതി ഇനി പുതിയ ഒരാള്‍ക്ക് അവസരം കൊടുക്കണമെന്ന ആവശ്യാനുസാരണം യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞ ശ്രീശാന്തിനെ അവര്‍ പിന്തുണയ്കുന്നു. ഫോര്‍ട് ഹൈ സ്കൂള്‍ മൈതാനിയില്‍ കൂടിയ 1000ല്‍ പരം യുവതീയുവാക്കള്‍ പങ്കെടുത്തതോടെ വന്‍വിജയമായി. ഒപ്പം കേന്ദ്രമന്ത്രി രാജീവ്പ്രതാപ്റൂടി കൂടെ പങ്കെടുത്തപ്പോള്‍ ബി‌ജെ‌പി പ്രവര്‍ത്തകരും ഒത്തു കൂടി. കൈതമുക്ക് സ്വദേശി സന്തോഷ്, ഓണ്‍ലൈന്‍ മീഡിയ പ്രൊമോടര്‍മാരില്‍ പ്രമുഖനായ സൂരജ് സുകുമാര്‍ നായര്‍, ബിസിനെസ്കാരനായ ശബരീനാഥ്, അന്തരിച്ച  മുതിര്‍ന്ന ബി ജെ പി നേതാവായിരുന്ന ബി കെ ശേഖറിന്റെ മകളും  നിയമവിദ്യാര്‍ഥിനിയുമായ ഗൌരി കല്ല്യാണി തുടങ്ങി ഒട്ടേറെ യുവമനസ്സുകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ രാഷ്ട്രീയഭേദമേന്ന്യെ  ഒറ്റനവധി മുതിര്‍ന്നവരും പിന്തുണച്ചു.

 

യുവസംഗമത്തില്‍ പങ്കെടുത്തവരും ശ്രീശാന്തുമായി ചോദ്യോത്തരവേളയുമുണ്ടായിരുന്നു. “ക്രികറ്റ് കളിച്ചു നടന്ന ശ്രീശാന്തിന് തിരുവനന്തപുരത്തിനെ പറ്റി  എന്തറിയാം ?, വി‌എസ് ശിവകുമാര്‍ ആന്തണി രാജ് എന്നീ പ്രമുഖരുടെയിടയില്‍ മല്‍സരിക്കുവാന്‍ മാത്രമുള്ള എന്തു പരിചയമാണ് രാഷ്ട്രീയത്തെ കുറിച്ചോ തിരുവനന്തപുരത്തെ കുറിച്ചോ അറിയാം?” എന്നു ചോദിച്ച ഒരു യുവതിയോട് തിരുവനന്തപുരത്തെ പ്രധാന പ്രശ്നങ്ങള്‍ അതും എം‌എല്‍‌എ ശിവകുമാരോ ആന്തണി രാജുവോ പോലും ചൂണ്ടികാണിക്കുവാന്‍ തയ്യാറാകാതെ പല പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുകയും ഒപ്പം അതിനെല്ലാം കൂടെ താന്നുണ്ടാകുമെന്നും ശ്രീ ഉറപ്പ് നല്കി/.  ശരിക്കും ഒരു മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടോ എന്നു ചോദിച്ച മറ്റൊരു യുവാവിനോടു മാറി മാറി വരുന്ന കാലിന് വരുന്ന മന്ത് ആറുപത് വര്‍ഷമായി മാറി മാറി 5 വര്ഷം കൂടുമ്പോള്‍ കാണിക്കുന്ന വൈദ്യന്‍മാരേ കൊണ്ട് ഒരുപയോഗവുമില്ലാത്ത സാഹചര്യത്തില്‍ ഇനി പുതിയ ഒരു ഡോക്ടറെ കാണിക്കുന്നതിനെന്തിനു  അമാന്തിക്കണം എന്നാണ് ശ്രീ തിരികെ ചോദിച്ചതു. 2 മണിക്കൂറിലേറെ നടന്ന പരിപാടി ഒരു മുഷിപ്പുമില്ലാതെ ആദ്യാവസാനം കാണികള്‍ പങ്കെടുത്തു. ത്രിനേത്ര ബാന്‍ഡ് അവതരിപ്പിച്ച പരിപാടിയോടൊപ്പവും  കലാകാരന്മാരോടു ചേര്‍ന്ന് ശ്രീശാന്തും സാക്ഷാല്‍ രാജീവ് പ്രതാപ് രൂഡിയും ഡ്രമ്മടിച്ചു പങ്ക് ചേര്‍ന്നത് വേദിയെ ആകെ ഹരം  കൊള്ളിച്ചു.  പീഡനത്തിനിരയായി അന്തരിച്ച ജിഷയുടെ ചിത്രത്തിന് മുന്പില്‍ പുഷ്പാഭിഷേഖവും നടത്തി. ശ്രീയെ വിജയിപ്പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്വ്യമാണ് അത് ഞങ്ങള്‍ നടത്തുമെന്നായിരുന്നു മറ്റൊരു കൂട്ടം യുവതീയുവാക്കളുടെ പ്രതിജ്ഞ്ഞ.   യുവസംഗമത്തെ കോര്‍ഡിനേറ്റര്‍മാരിലൊരാളായ സന്തോഷ് കേന്ദ്രമന്ത്രിയെ പൊന്നാട നല്‍കി ആദരിച്ചു. കൂടാതെ വെയ്റ്റ് ലിഫ്റ്റിങില്‍ ചാംപ്യന്‍ഷിപ് കരസ്ഥമാക്കിയെ അന്നാട്ടുകാരനായ ഭാസ്കറിനെ ആദരിക്കുവാനും യുവസംഗമം സമയം കണ്ടെത്തി.

Show More

Related Articles

Close
Close