ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ; രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു!

കൊച്ചി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനുള്ള ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിനു മുന്‍പായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പി.എസ്ശ്രീധരന്‍ പിള്ള പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സംസ്ഥാന നേതൃയോഗം ചേരുന്നത്.

പ്രളയ ദുരന്തത്തില്‍ വന്‍ നഷ്ടം നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കാര്യം വരുമ്പോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.

Show More

Related Articles

Close
Close