പെഷാവറിൽ സ്ഫോടനം: 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ പെഷാവറിൽ ബസിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണെന്ന് ഡോൺ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, സ്ഫോടനത്തിൻെറ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പെഷാവറിലെ സുനേഹ് രി മസ്ജിദിൻെറ അടുത്ത് വെച്ചാണ് ബസിൽ പൊട്ടിത്തെറിയുണ്ടായത്. സർക്കാർ ഉദ്യോഗസ്ഥരെ മർദാനിൽ നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ബസിൻെറ പിന്നിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് മുഹമ്മദ് കാഷിഫ് പറഞ്ഞു. എട്ട് കിലോഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് ഡിസ്പോസൽ യൂനിറ്റ് അറിയിച്ചു.

നേരത്തെ 2013ൽ ഇവിടെ സർക്കാർ ഉദ്യോഗസ്ഥരുടെ ബസിലുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close