ബോബി ചെമ്മണ്ണൂര്‍ 2000 കോടിയുടെ തട്ടിപ്പ് നടത്തി; ആഭ്യന്തര വകുപ്പിന്റെ ഒത്താശയെന്ന് വിഎസ്

11903_459843757482856_3152391507961104079_n
റിസര്‍വ് ബാങ്കിന്റേയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേയും നിയമങ്ങള്‍ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് വിഎസ് ബോബിക്കെതിരേ ആരോപണം ഉന്നയിച്ചത്.രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാള്‍ രേഖാമൂലം ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതിയില്‍ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നല്‍കിയപ്പോള്‍ ലഭിച്ച ഉറപ്പ്. മാസങ്ങള്‍ക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനയൊരു ഫയല്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയല്‍ മുങ്ങാന്‍ കാരണമെന്നും വിഎസ് ആരോപിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close