ബ്രണ്ണന്‍ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ ഭാഗങ്ങള്‍ എസ്എഫ്ഐ പിന്‍വലിക്കുന്നു

തലശേരി ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ മാഗസിന്‍ വിവാദഭാഗങ്ങളായ  ആമുഖ പേജുകളില്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇല്യുസ്ട്രേഷന്‍ എസ്എഫ്ഐ പിന്‍വലിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി .

തിയറ്ററിലെ ദേശീയഗാനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയുള്ള ഇല്യുസ്ട്രേഷനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

വിതരണം ചെയ്ത മാഗസിനുകള്‍ തിരികെ വാങ്ങി പേജുകള്‍ ഒഴിവാക്കുമെന്നും ഇതിനെ സംബന്ധിച്ച് എസ്എഫ്ഐ പ്രസ്താവനയിറക്കുമെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ എം കെ ഒരു ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

കഴിഞ്ഞ ദിവസമാണ്  കോളേജില്‍ വിതരണം ചെയ്ത മാഗസിന്റെ 13ആം പേജിലാണ് വിവാദ ഇല്യുസ്ട്രേഷനുള്ളത്. വിവാദമായതോടെ മാഗസിന്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയഗാനം തീയറ്ററില്‍ പ്രദര്‍ശിക്കുമ്പോള്‍ രണ്ട് പേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ഇല്യുസ്ട്രേഷന്‍.

കാലിയായ കസേരകളും സ്‌ക്രീനില്‍ ദേശീയപതായകെയും കാണാം. ‘സിനിമാ തീയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന ചെറുവാചകവും കൂടെ നല്‍കിയിട്ടുണ്ട്. സിനിമാ തീയറ്ററുകളില്‍ ദേശീയഗാനമുള്ളപ്പോള്‍ ഇങ്ങനെ ചെയ്യണമെന്നാണോ എസ്എഫ്‌ഐ പറയുന്നത് എന്ന വ്യാഖ്യാനവുമായി എബിവിപിയാണ് ആദ്യം വിവാദവുമായി എത്തിയത്.

കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിനെ തുടര്‍ന്ന് കണ്ണ് നഷ്ടപ്പെട്ട കുട്ടിയുടെ ചിത്രമാണ് കവര്‍പേജായി നല്‍കിയിരിക്കുന്നത്, കോളേജിന്റെ 125ആം വര്‍ഷത്തെ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. മാഗസിനിലെ മറ്റ് പല ഇല്ലുസ്‌ട്രേഷനുകളും വിവാദമായിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി എം വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Show More

Related Articles

Close
Close