ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നു ചൈനയിലെ സിയാമെനില്‍ തുടക്കം

ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിലെ തലവന്മാര്‍  പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്നു ചൈനയിലെ സിയാമെനില്‍ തുടക്കമാകും. ഇന്ത്യ – ചൈന തര്‍ക്കങ്ങളുടെ  പശ്ചാത്തലത്തിലാണു ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ചെത്തുന്നത് എന്നത് ശ്രദ്ധേയം. ഡോക്‌ലായില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായും പിന്‍മാറിയാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കൂ എന്ന നിലപാടിനെത്തുടര്‍ന്നു ചൈന  പിന്മാറിയിരുന്നു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചേര്‍ത്തു ബ്രിക്‌സ് പ്ലസ് കൂട്ടായ്മ എന്ന ചൈനയുടെ നിര്‍ദേശം ചര്‍ച്ചയാവും. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, ദലൈലാമ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉച്ചകോടിയുടെ പരിഗണനയ്ക്കുണ്ട്.

Show More

Related Articles

Close
Close